മലയാളി യുവതിയും യുവാവും ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചു
ചെന്നൈ:സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ സബർബൻ തീവണ്ടി തട്ടി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോൽ അമ്പലക്കോത്ത് ടി. മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ അങ്ങാടിപ്പുറം രാമപുരത്ത് കിഴക്കേതിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്.ചൊവ്വാഴ്ച രാത്രിയിൽ ചെന്നൈ ഗുഡുവാഞ്ചേരിക്കു സമീപം റെയിൽവേ ട്രാക്കിലൂടെ ഒരുമിച്ച് നടന്നുപോകുമ്പോഴായിരുന്നു അപകടം.ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി തട്ടുകയായിരുന്നു.ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു.ജോലി തേടി കുറച്ചുദിവസം മുൻപാണ് ഇരുവരും കേരളത്തിൽനിന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു.ഗുഡുവാഞ്ചേരിയിലുള്ള സുഹൃത്തിനെ കാണാൻ പോകുമ്പോഴായിരുന്നു അപകടം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.