ശരീരം മുഴുവൻ മുറിവുകൾ; ഇതര സംസ്ഥാനക്കാരി മരിച്ച നിലയിൽ
പാലക്കാട്: ഇതര സംസ്ഥാനക്കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലിയുടെ മൃതദേഹമാണ് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഇതോടെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്. ഭർത്താവിനൊപ്പമാണ് 47കാരിയായ പാഞ്ചാലി താമസിച്ചിരുന്നത്.
ദമ്പതികൾ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.