പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവുംഅടിസ്ഥാനരഹിതവും :വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി

CKMNEWS
0

 പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവുംഅടിസ്ഥാനരഹിതവും :വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി


പൊന്നാനി :മലപ്പുറം ജില്ലയിൽ ലൈഫ്‌മിഷൻ ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉള്ള 266 ഗ്രാമപഞ്ചായത്തുകളിൽ ഒന്നായ വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ ആകെ 567 ഗുണഭോക്താക്കളിൽ 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിനുള്ളിൽ ഗുണഭോക്ത്യ വിഹിതമായ 4 ലക്ഷം രൂപ വീതം 197 ഗുണഭോക്താക്കൾക്ക് പൂർണമായും നൽകിയിട്ടുള്ളതും ഇതിനായി 7,88,00,000/- രൂപ (ഏഴ് കോടി എൺപതി എട്ടായിരം) ചെലവഴിച്ചതുമാണ്. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ 112 ഗുണഭോക്താക്കൾക്ക് ലൈഫ്‌മിഷൻ ഭവനപദ്ധതിയുടെ 2 ഗഡു ധനസഹായം അനുവദിച്ച് നൽകിയിട്ടുള്ളതാണ്.ബാക്കി ഗുണഭോക്താക്കളിൽ എഗ്രിമെൻറ് വെച്ചവർക്ക് ആദ്യ ഗഡു ധനസഹായം അനുവദിച്ചു വരുന്നുണ്ട്.വെളിയങ്കോട് ഗ്രാമപഞ്ചായത്തിന് അനുവദിക്കപ്പെട്ട ഹഡ്‌കോ വായ്‌പ തുകയിൽ 2,01,00,000/- രൂപ ഇനിയും ലഭിക്കാനുള്ളതുമാണ് മുഴുവൻ ഗുണഭോക്താക്കൾക്കും ആവശ്യമായ തുക ഹഡ്‌കോ വായ്‌പ ഇനത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന ലൈഫ് മിഷൻ അധികാരികൾക്ക് പഞ്ചായത്ത് ഭരണസമിതി അപേക്ഷ നൽകിയിട്ടുള്ളതുമാണ്.


വെളിയംകോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കുന്നതിന് 2022-23 2023-24 സാമ്പത്തിക വർഷത്തിൽ 31 ലക്ഷം രൂപ വകയിരുത്തി സ്ട്രീറ്റ് മെയിൻ സ്ഥാപിക്കൽ പ്രവൃത്തി പൂർത്തീകരിച്ചി ട്ടുളളതുമാണ്. സ്ട്രീറ്റ് ലൈറ്റ് മെയിൻറനൻസിന് 2024-25 സാമ്പത്തിക വർഷത്തിൽ 7 ലക്ഷം രൂപ വകയിരുത്തി പദ്ധതി നടപ്പിലാക്കി വരുന്നു. ഈ സാമ്പത്തിക വർഷം തന്നെ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 19 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതുമാണ്. പ്രവൃത്തി ഉടൻ ആരംഭിക്കുന്നതുമാണ്.വെളിയകോട് ഗ്രാമപഞ്ചായത്തിൽ 2022 മാർച്ചിൽ ആരംഭിച്ച ജലജീവ ജലജീവൻ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി പൊളിച്ച മുഴുവൻ റോഡുകളും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ യാത്രാക്ലേശം മൂലം പഞ്ചായത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗ്രാമപഞ്ചായത്ത് അടിയന്തരയോഗം ഉൾപ്പെടെയുള്ള ഭരണസമിതി வருவு ചെയ്യുകയും കേരള വാട്ടർ അതോറിറ്റിയുടെയും ബന്ധപ്പെട്ടവരെയും നിരവധി തവണ അറിയിച്ചിട്ടുള്ളതുമാണ്. വാട്ടർ അതോറിറ്റി എക്സ‌ിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിൽ അടിയന്തരയോഗം ഇതിനായി ചേരുകയുമുണ്ടായി. കരാറുകാർക്ക് പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ മാറി തുക നൽകാത്തതിനാലാണ് റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തി വൈകാൻ കാരണമെന്ന് കരാർ കമ്പനി മാനേജർ യോഗത്തെ അറിയിച്ചത്. 2022- 23, 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കായി വകയിരുത്തിയ 85.5 ലക്ഷം രൂപ സ്‌പിൽ ഓവറായി നീക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ ഈ വർഷം ഡിസംബർ മാസത്തോടു കൂടി പ്രവൃത്തി പൂർത്തിയാകുമെന്നാണ് അറിയിച്ചിട്ടുള്ളത് .


നവീകരിച്ച ശ്മശാനം അടുത്തുതന്നെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതാണ്. നരണിപ്പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി നിരീക്ഷണ ക്യാമറ ഉടൻ സ്ഥാപിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.പതിനാറാം കോളനിയുടെ നഷ്ടപ്പെട്ട എന്നു പറയുന്ന പ്രമാണം ആദ്യ കാലഭരണ സമിതിയുടെ കാലയളവിൽ ഉളളതാണെന്നും തുടർന്നുവന്ന ഭരണസമിതികൾക്ക് രേഖ കൈമാറിയിട്ടില്ലാത്തതുമാണ്.ഗ്രാമപഞ്ചായത്തിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി കൂട്ടായ പ്രവർത്തനത്തിലൂടെയാണ് നടപ്പിലാക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണെന്ന് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു, വൈസ് പ്രസിഡന്റ് ഫൌസിയ വടക്കേപ്പുറത്ത്,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പാടിയോടത്ത് ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റംസി റമീസ്,മെമ്പർമാരായ റസ്ലത്ത് സക്കീർ,ഷെരീഫ മുഹമ്മദ്, സുമിത രതീഷ്, ഷീജ സുരേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)