അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി,അന്വേഷണം

CKMNEWS
0

 അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി,അന്വേഷണം


തൃശൂര്‍:അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ രഘു (35) ആണ് മരിച്ചത്. മുന്നൂര്‍പ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്റെ വീട്ടില്‍ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇന്നലെ രാത്രിയാണ് രഘു സുജിത്തിന്റെ വീട്ടില്‍ എത്തിയത്. കുറച്ചു പേര്‍ തന്നെ മര്‍ദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പാേലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Post a Comment

0Comments

Post a Comment (0)