സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് ബ്രോയ്‌ലർ കോഴി വില

CKMNEWS
0




തിരുവനന്തപുരം : സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് ബ്രോയ്‌ലർ കോഴി വില.പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമായി കാണാക്കാകുന്നത്. രണ്ടാഴ്ച മുമ്പ് 160 രൂപയായിരുന്നു ബ്രോയ്‌ലർ കോഴിയുടെ വില എന്നാൽ എപ്പോൾ 100 - ൽ താഴെയാണ് . വരും ദിവസങ്ങളിൽ വില ഇനിയും കുറയുമെന്നാണ് സൂചന. ഫാമുകളിൽ രണ്ടാഴ്ച മുമ്പ് തന്നെ കോഴിയുടെ വില ഇടിഞ്ഞിരുന്നു, എന്നാൽ ചില്ലറ കച്ചവടക്കാർ വില കുറയ്ക്കാൻ തയാറായിരുന്നില്ല .ഉപഭോക്താക്കൾ പ്രതിഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വിലകുറയ്ക്കാൻ ചില്ലറ വ്യാപാരികൾ നിർബന്ധിതരായത്.

പെട്ടന്ന് വിലയിൽ വന്ന ഇടിവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . 65 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് ഏജന്റ്മാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആണിത്.വളർച്ചയെത്തിയ ശേഷം കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റയിനത്തിൽ വീണ്ടും നഷ്ടം വരുത്തും,ഉൽപാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതും വില കുറയാൻ ഒരു കാരണമാണ്.

മഴക്കാലം കോഴികളുടെ വളർച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥയാണ്. തൂക്കവും കൂടും ഇനി ഓണത്തോട് അനുബന്ധിച്ച് മാത്രമേ വിലവർധന ഉണ്ടാകുവെന്നാണ് കച്ചവടക്കാർ പറയുന്നത്.

Post a Comment

0Comments

Post a Comment (0)