ചങ്ങരംകുളം കാളാച്ചാലില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

CKMNEWS
0

 ചങ്ങരംകുളം കാളാച്ചാലില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്


ചങ്ങരംകുളം: തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാളാച്ചാൽ പാടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട്പേർക്ക് പരിക്കുപറ്റി. കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി കൊടക്കാട്ട് വളപ്പിൽ വാസു (66), പെരുമ്പിലാവ് പെരുന്തറ വീട്ടിൽ സുഹൈൽ (24) എന്നിവർക്കാണ് പരിക്കു പയിയത് എടപ്പാളിലേക്ക് പോകുകയായിരുന്ന സുഹൈലിൻ്റെ ബൈക്ക് റോഡ് മുറിച്ചു കടക്കുന്ന വാസുവിൻ്റ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കുപറ്റിയ ഇരുവരേയുംനാടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

Post a Comment

0Comments

Post a Comment (0)