സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു.കുറ്റിപ്പുറം പാഴൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ തെക്കുംപാട്ട് 48 വയസുള്ള ഷംസുദ്ധീന്‍ ആണ് മരിച്ചത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മേലേ മാന്തടത്ത് ഞായറാഴ്ച കാലത്ത് ഏഴര മണിയോടെയാണ് അപകടം.ചങ്ങരംകുളത്തെ ഹോട്ടലിലേക്ക് വാഴയിലയുമായി വന്നിരുന്ന ഷംസുദ്ധീന്റെ സ്കൂട്ടറില്‍ എറണാംകുളത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷംസുദ്ധീനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.