കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ പൂർണമായും ഗതാഗതം നിരോധിച്ചു
കനത്ത മഴയും വെള്ളക്കെട്ടും മൂലം കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ ഗതാഗതം പൂർണമായി നിരോധിച്ചു. കേച്ചേരി, ചൂണ്ടൽ മുതൽ തൃശ്ശൂർ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളിൽ സംസ്ഥാനപാതയിൽ വെള്ളം കയറിയതും, നേരത്തെ തന്നെ തകർന്ന റോഡുകൾ ഉള്ളതിനാലും, ചിലയിടങ്ങളിൽ റോഡ് ഇടിഞ്ഞ് താഴുന്നത് മൂലമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചത്. സംസ്ഥാനപാത വഴി യാത്ര ചെയ്യുന്നവർ മറ്റ് ബദൽ പാതകളിലൂടെ യാത്ര തുടരണമെന്നാണ് നിർദ്ദേശം.